തൃശൂര്‍- ദിലീപിന്റെയും മഞ്ജുവിന്റെയും കൈയ്ക്ക് ഒരുപോലെ പരിക്ക്! ചിത്രങ്ങള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ.നടന്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ചെറിയ കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. നടി മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതോടെ പാപ്പരാസികള്‍ ദിലീപിന് പിന്നാലെ കൂടുകയായിരുന്നു. ഗോസിപ്പ് കോളങ്ങളിലെ അഭ്യൂഹങ്ങള്‍ ശരിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നടി കാവ്യാ മാധവനെ ദിലീപ് വിവാഹം ചെയ്തു.
നിലവില്‍ ദിലീപും കാവ്യാ മാധവനും മക്കളോടൊപ്പം ദാമ്പത്യ ജീവിതം നയിക്കുകയാണ്. വിവാഹത്തിന് ശേഷം കാവ്യാ മാധവന്‍ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍, വിവാഹ മോചനത്തിന് ശേഷം സിംഗിള്‍ ലൈഫ് തെരഞ്ഞെടുത്ത മഞ്ജുവാകട്ടെ സിനിമയിലേയ്ക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇപ്പോള്‍ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാറായി നിറഞ്ഞുനില്‍ക്കുകയാണ് മഞ്ജു.