Sorry, you need to enable JavaScript to visit this website.

റംലയുടെ ആഭരണം മൂന്നുമാസത്തിനു ശേഷം തിരികെ കിട്ടി, വിദ്യാര്‍ഥിക്ക് അനുമോദനം

ആതവനാട്- സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ ബ്രേസ്‌ലെറ്റ്  അധ്യാപകരെ ഏല്‍പ്പിച്ച് പത്താം ക്ലാസുകാരന്റെ മാതൃക. മലപ്പുറം ജില്ലയിലെ ആതവനാടിനടുത്ത് പൂളമംഗലം സൈനുദ്ദീന്‍ മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ബിഷ്‌റുല്‍ ഹാഫിക്കാണ് സ്‌കൂളിന് അഭിമാനമായത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആഭരണം വീണുകിട്ടിയ ഉടന്‍ അത് ബിഷ്‌റ് പ്രഥമ അധ്യാപികയെ ഏല്‍പിച്ചു.
കാടാമ്പുഴ കരേക്കാട് സ്വദേശി റംലയുടെ സ്വര്‍ണ്ണാഭരണമാണ് മൂന്ന് മാസത്തോളം കഴിഞ്ഞ് തിരികെ കിട്ടയത്. സ്‌കൂളില്‍ മാര്‍ച്ച് മാസത്തില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലെത്തിയതായിരുന്നു റംല. പരിപാടിക്കിടെ കൈയില്‍ അണിഞ്ഞിരുന്ന മുക്കാല്‍ പവനോളം തൂക്കമുള്ള ആഭരണം സ്‌കൂളില്‍ വീണുപോവുകയായിരുന്നു.
അതേസമയം, സ്‌കൂളില്‍ തന്നെയാണ് ആഭരണം നഷ്ടപ്പെട്ടതെന്ന് ഉറപ്പുണ്ടായിരുന്ന റംല അന്ന് മുതല്‍ പല ദിവസങ്ങളിലായി സ്‌കൂള്‍ മൊത്തം അരിച്ചുപെറുക്കിയിരുന്നു. എന്നിട്ടും ബ്രേസ്‌ലെറ്റ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് നടന്ന പൂര്‍വസംഗമത്തിനെത്തിയ റംലയെ ബന്ധപ്പെട്ടപ്പോള്‍ ആഭരണം അവരുടേതാണെന്ന് ഉറപ്പാക്കുകയായിരുന്നു. അസംബ്ലിയില്‍ വെച്ച് ആഭരണം ഉടയ്ക്ക് കൈമാറി. വിദ്യാര്‍ഥിക്കുള്ള പാരിതോഷികമായിട്ടാണ് റംല സ്‌കൂളിലെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News