ജയ്പൂര്‍- രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ 12 വയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. വയലിലേക്ക് പോകുകയായിരുന്ന മങ്ങിലാല്‍ എന്ന കുട്ടിയെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത്. ശരീരമാസകലം കടിയേറ്റതിനാല്‍ ഡ്രിപ്പ് ഇടാന്‍ പോലും ഡോക്ടര്‍മാര്‍ ബുദ്ധിമുട്ടി.
ഞായറാഴ്ചയാണ് മൂന്ന് നായ്ക്കള്‍ മങ്ങിലാലിനെ ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് അമ്മാവന്‍ ഓടിയെത്തി നായ്ക്കളുടെ പിടിയില്‍ നിന്ന് അവനെ രക്ഷിച്ചുവെങ്കിലും അപ്പോഴേക്കും സാരമായി കടിയെറ്റിരുന്നു.
ഞരമ്പുകളില്‍ ഭൂരിഭാഗവും നായ്ക്കള്‍ കീറിയതിനാല്‍ ഡ്രിപ്പ് ഇടാന്‍ ഡോക്ടര്‍മാര്‍ ബുദ്ധിമുട്ടി. കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലാണ് എത്തിച്ചത്.
കുട്ടിയുടെ ശരീരത്തില്‍ അറുപതോളം മുറിവുകളുണ്ടെന്നും തലയുടെ പകുതിഭാഗം കടിച്ചുകീറിയിരുന്നുവെന്നും ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ കോട്ടയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അങ്ങോട്ടേക്ക് മാറ്റുന്നതിന് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)