Sorry, you need to enable JavaScript to visit this website.

ദളപതി വിജയ്- ലോകേഷ് കനകരാജ് ബ്രഹ്മാണ്ഡ ചിത്രം ലിയോക്ക് പാക്കപ്പ് 

ചെന്നൈ- ലോകേഷ് കനകരാജ് സംവിധാനത്തില്‍ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തും.

ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന 'ലിയോ' എന്ന ചിത്രത്തിന്മേല്‍ വമ്പന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കിടയിലുള്ളത്.

ദളപതി വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങള്‍ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസിന്റെ മികച്ച പ്രൊമോഷന്‍ പരിപാടികള്‍ ലിയോക്കായി കേരളത്തിലുണ്ടാകും.

വിജയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാന്‍ റെഡി താ സോങിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. പി. ആര്‍. ഓ- പ്രതീഷ് ശേഖര്‍.

Latest News