Sorry, you need to enable JavaScript to visit this website.

ജയിലില്‍ പോകാന്‍ വയ്യ; പീഡനക്കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍ പല്ലിയെ വിഴുങ്ങി

കാണ്‍പൂര്‍- ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ പല്ലിയെ വിഴുങ്ങി. ജയിലില്‍ പോകാനുള്ള മടി കാരണമാണ് ഇയാള്‍ പല്ലിയെ വിഴുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ നില വഷളായതിനെ തുടര്‍ന്ന് പോലീസ് ഇയാളെ ഭിതര്‍ഗാവ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും അവിടെ നിന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രാകരം ലാലാ ലജ്പത് റായ് ആശുപത്രിയിലേക്കും മാറ്റി.
ബന്ധുവായ സ്ത്രീ 18 കാരി മകളെ തട്ടിക്കൊണ്ടുപോയതായി ജൂണ്‍ 14 നാണ്
സാധ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയത്. പിതാവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പെണ്‍കുട്ടിയുടെ ലൊക്കേഷന്‍ ബംഗളൂരുവിലാണെന്ന് കണ്ടെത്തി.
ഞായറാഴ്ച പോലീസ് സംഘം ഒരാളെ പിടികൂടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഫത്തേപൂര്‍ ജില്ലയിലെ കിഷന്‍പൂര്‍ ഗ്രാമവാസിയായ മഹേഷ് കുമാര്‍ (24) ആണ് പോലീസ് പിടിയിലായത്. തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
പിന്നീട് ലോക്കപ്പില്‍ വെച്ച് പ്രതി മഹേഷ് പല്ലിയെ പിടിച്ച് വിഴുങ്ങുകയായിരുന്നു.

 

Latest News