ന്യുദല്‍ഹി- ചൈനീസ് ഇന്റര്‍നെറ്റ് കമ്പനിയായ അലിബാബ സ്ഥാപകന്‍ ജാക്ക് മയെ പിന്തള്ളി റിലയന്‍സ് മേധാവി മുകേഷ് അംബാനി ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം അംബാനിയുടെ സമ്പാദ്യം 4.4 കോടി ഡോളറിലെത്തി. വെള്ളിയാഴ്ച റിലയന്‍സിന്റെ ഓഹരി മൂല്യത്തില്‍ 1.6 ശതമാനത്തിന്റെ വര്‍ധനയുണ്ടായതോടെയാണിത്. ജാക്ക് മയുടെ സമ്പാദ്യം നാലു കോടി ഡോളറാണ്. റിലയന്‍സിന്റെ പെട്രോകെമിക്കല്‍സ് വ്യവസായത്തില്‍ നിന്ന് ഈ വര്‍ഷം അംബാനി മികച്ച നേട്ടമുണ്ടാക്കി. ഇ-കൊമേഴ്‌സ് രംഗം ശക്തിപ്പെടുത്താന്‍ ടെലികോം രംഗത്തും വന്‍കിട പദ്ധതികള്‍ റിലയന്‍സ് പ്രഖ്യാപിച്ചതും അംബാനക്കു ഗുണമായി. അതേസമയം ജാക്ക് മയുടെ സമ്പാദ്യത്തില്‍ 14 ലക്ഷം ഡോളറിന്റെ നഷ്ടമാണ് ഈ വര്‍ഷമുണ്ടായത്.
തുടര്‍ച്ചയായ അഞ്ചാം ദിവസവും വ്യാഴാഴ്ച റിലയന്‍സിന്റെ ഓഹരി വിലയില്‍ കുതിപ്പുണ്ടായിരുന്നു. ബിഎസ്ഇയില്‍ 1,091 രൂപയാണ് റിലയന്‍സിന്റെ ഒരു ഓഹരിയുടെ ഇപ്പോഴത്തെ മൂല്യം.