ന്യൂദല്‍ഹി-ശക്തമായ മഴ തുടരുന്ന ദല്‍ഹിയില്‍ തിങ്കളാഴ്ച സ്കളൂകള്ക്ക് അവധി പ്രഖ്യാപിച്ചു. തലസ്ഥാനത്ത് പല സ്ഥലങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ തീരുമാനം. കഴിഞ്ഞ രണ്ടു ദിവസവും കനത്ത മഴയാണ് ദല്‍ഹിയില്‍ പെയ്തത്. ഇത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാക്കി. വെള്ളം കെട്ടിക്കിടക്കുന്ന റോഡില്‍ വാഹനങ്ങള്‍ കുടുങ്ങിയതിന്റെ നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ദല്‍ഹി ശ്രീനിവാസ്പുരിയില്‍ സര്‍ക്കാര്‍ സ്കൂളിന് പുതുതായി നിര്‍മിച്ച ചുറ്റുമതില്‍ കഴിഞ്ഞ ദിവസം കനത്ത മഴയില്‍ നിലംപൊത്തിയിരുന്നു.