ശ്രീനഗര്‍- പിഡിപിയെ പിളര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ജമ്മു കശ്്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മുന്നറിയിപ്പ്. ബിജെപി പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ജൂണിലാണ് മെഹ്ബുബയ്ക്ക് അധികാരമൊഴിയേണ്ടി വന്നത്. ശേഷം പിഡിപി വിമതരെ കൂട്ടു പിടിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ ബിജെപി നടത്തി വരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പിഡിപി എംഎല്‍എമാര്‍ പാര്‍ട്ടിയെ തള്ളി രംഗത്തു വന്നതിന് ഊഹം ശക്തമാക്കുകയുംച ചെയ്തു. ഭിന്നിപ്പുണ്ടാക്കിയും കൈക്കടത്തല്‍ നടത്തിയും 1987-ല്‍ യാസിന്‍ മാലികിനേയും സലാഹുദ്ദീനെയും ഉണ്ടാക്കിയ പോലെ പിഡിപിയെ പിളര്‍ത്താനാണു ശ്രമമെങ്കില്‍ അനന്തരഫലം ഗൗരതരവമായിരിക്കും-അവര്‍ പഞ്ഞു.
അതിനിടെ, മെഹ്ബൂബ മുഫ്തി കേന്ദ്രത്തെ ഭീഷണിപ്പെടുത്തുകയാണെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല രംഗത്തെത്തി. പിഡിപി പിളര്‍ന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നാണ് അവരുടെ ഭീഷണിയെന്നും ഉമര്‍ ട്വീറ്റിലുടെ ആരോപിച്ചു.