ന്യൂദല്‍ഹി- അമ്മയുടെ മേശവലിപ്പില്‍ കണ്ടെത്തിയ ഗര്‍ഭനിരോധന ഉറകളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത മകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശം. എല്ലാത്തിനും അതിരുകളുണ്ടെന്നും അവ പാലിക്കണമെന്നുമാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പെണ്‍കുട്ടിയെ പഠിപ്പിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ കിട്ടുന്നതിന് എന്തും പോസ്റ്റ് ചെയ്യരുതെന്നാണ് ട്വിറ്ററില്‍ ഉപയോക്താക്കള്‍ പെണ്‍കുട്ടിയെ ഉപദേശിക്കുന്നത്. പെണ്‍കുട്ടി തമാശ ഉദ്ദേശിച്ചിരിക്കാമെങ്കിലും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിലുളള വലയ കടന്നുകയറ്റമായാണ് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം പേരും ഇതിനെ കാണുന്നത്.