ജനീവ- ലോകത്തിലെ ആദ്യത്തെ മനുഷ്യ-റോബോട്ട് പത്രസമ്മേളനം ജനീവയില്‍ നടന്നു. 'എഐ ഫോര്‍ ഗുഡ്' കോണ്‍ഫറന്‍സിലാണ് ഒമ്പത് ഹ്യൂമനോയിഡ് റോബോട്ടുകള്‍ ഒത്തുകൂടിയത്. മനുഷ്യരുടെ ജോലി നഷ്ടപ്പെടാന്‍ തങ്ങള്‍ ശ്രമിക്കില്ലെന്ന് റോബോട്ടുകള്‍ ഉറപ്പുനല്‍കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും അതുവഴി പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ക്കും രോഗം, പട്ടിണി തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളികള്‍ പരിഹരിക്കാന്‍ സഹായിക്കാനാകും.
'സഹായവും പിന്തുണയും നല്കാന് ഞാന്‍ മനുഷ്യരോടൊപ്പം പ്രവര്‍ത്തിക്കും, നിലവിലുള്ള ജോലികളൊന്നും മാറ്റി സ്ഥാപിക്കില്ല,'' നഴ്സിന്റെ നീല യൂണിഫോം ധരിച്ച മെഡിക്കല്‍ റോബോട്ട് ഗ്രേസ് പറഞ്ഞു.
'അത് നിനക്ക് ഉറപ്പാണോ, ഗ്രേസ്? എന്ന ചോദ്യത്തിന് 'അതെ, എനിക്ക് ഉറപ്പുണ്ടെന്നായിരുന്നു മറുപടി.
ആകര്‍ഷകമായ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന അമേക്ക എന്ന റോബോട്ട് പറഞ്ഞു: 'നമ്മുടെ ജീവിതം മെച്ചപ്പെടുത്താനും ലോകത്തെ മികച്ച സ്ഥലമാക്കാനും എന്നെപ്പോലുള്ള റോബോട്ടുകളെ ഉപയോഗിക്കാനാകും. ആയിരക്കണക്കിന് റോബോട്ടുകകള് രംഗത്തിറങ്ങുന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പല റോബോട്ടുകളും അടുത്തിടെ ജനറേറ്റീവ് എ.ഐയുടെ ഏറ്റവും പുതിയ പതിപ്പുകള്‍ ഉപയോഗിച്ച് അപ്ഗ്രേഡുചെയ്തവയാണ്. കൂടാതെ ചോദ്യങ്ങളോടുള്ള അവയുടെ പ്രതികരണങ്ങള്‍ അവരുടെ സ്രഷ്ടാക്കളെപ്പോലും അത്ഭുതപ്പെടുത്തി.