ബോളിവുഡിലെ ഏറ്റവും വിവാദങ്ങള്‍ നിറഞ്ഞ നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള ബയോപിക്കാണ് സഞ്ജു എന്ന് സിനിമ. ജൂണ്‍ 29 നു റിലീസ്സായ സിനിമ മികച്ച അഭിപ്രായം നേടി 284.58 കലക്ഷന്‍ സ്വന്തമാക്കി 300 കോടി ക്ലബ്ബിലേക്ക് കടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
റണ്‍ബീര്‍ കപൂറാണ് സഞ്ജയ്‌യുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് സിനിമയിലെ രണ്‍ബീര്‍ കപൂറിന്റെ അഭിനയത്തിന് ഇന്‍ഡസ്ട്രീയില്‍ നിന്നും മികച്ച അഭിപ്രായമാണ് കിട്ടുന്നത്. സിനിമ ഏറെ പ്രശംസ നേടിയെങ്കിലും സഞ്ജയ്‌യുടെ ജീവിതത്തിലെ പല പ്രധാനപ്പെട്ട സംഭവവികാസങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലന്ന് ഒരു വിഭാഗം പറയുന്നു. മൂന്ന് വിവാഹം കഴിച്ച വ്യക്തിയാണ് സഞ്ജയ്, എന്നാല്‍ സിനിമയില്‍ സഞ്ജയ്‌യുടെ ഇപ്പോഴത്തെ ഭാര്യയായ മനായതിനെ കുറിച്ച് മാത്രമേ പറയുന്നുള്ളുവെന്നും, അദ്ദേഹത്തിന്റെ മറ്റു രണ്ടു ഭാര്യമാരെ കുറിച്ചും ചിത്രത്തില്‍ പരാമര്‍ശിക്കുന്നില്ല എന്നും ആരോപണം ഉണ്ട്. ദിയ മിര്‍സയാണ് മൂന്നാമത്തെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സഞ്ജയ്‌യുടെ രണ്ടാമത്തെ ഭാര്യയായ റിയ സിനിമ കാണുകയും ,അതില്‍ തന്നെ കുറിച്ച് ഒന്നും സൂചിപ്പിക്കാത്തതറിഞ്ഞ് ഞെട്ടുകയുമുണ്ടായി. സഞ്ജയ്യുടെ മകള്‍ തൃഷാലയും സിനിമ കാണുകയും തന്റെ അമ്മ റിച്ച ശര്‍മയെക്കുറിച്ചു സിനിമയില്‍ പരാമര്‍ശിച്ചിട്ടില്ലന്നും വ്യക്തമാക്കി.