മുതിര്‍ന്ന അഭിനേതാക്കളായ ധര്‍മേന്ദ്രയും ഹേമമാലിനിയും 1980 ലാണ് വിവാഹിതരായത്. അവരുടെ ആദ്യ കുട്ടി, ഇഷ ഡിയോള്‍ 1981 ല്‍ ജനിച്ചു. മൂന്നു പേരും വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവന്ന ഒരു പഴയ വീഡിയോ കാരണമാണ്. ഹേമ പ്രസവിക്കുന്ന വിവരം ആരും അറിയില്ലെന്ന് ഉറപ്പാക്കാന്‍ ധര്‍മേന്ദ്ര ഒരു നഴ്‌സിംഗ് ഹോമിലെ 100 മുറികളും ബുക്ക് ചെയ്തിരുന്നുവത്രെ.
ഹേമ മാലിനി, അവരുടെ സുഹൃത്ത്, മകള്‍ ഇഷ ഡിയോള്‍ എന്നിവരുമൊത്തുള്ള പഴയ അഭിമുഖത്തിന്റെ ഒരു വീഡിയോ അടുത്തിടെ റെഡ്ഡിറ്റില്‍ പങ്കിടുകയും പ്രതികൂല പ്രതികരണങ്ങള്‍ ആകര്‍ഷിക്കുകയും ചെയ്തു. ഇഷയുടെ ജനനത്തിനായി 100 മുറികളുള്ള ഒരു ആശുപത്രി മുഴുവനായും ധര്‍മേന്ദ്ര ബുക്ക് ചെയ്യേണ്ടത് എന്തുകൊണ്ടാണെന്ന് പലര്‍ക്കും മനസ്സിലായില്ല.
ഹേമമാലിനിയുടെ സുഹൃത്ത് നീതു കോഹ്ലി സംഭവം അനുസ്മരിച്ചുകൊണ്ട് പറഞ്ഞു, ''ഇഷ ജനിക്കാന്‍ പോകുമ്പോള്‍, ഹേമ ഗര്‍ഭിണിയാണെന്ന് ആരും അറിഞ്ഞിരുന്നില്ല. അതിനാല്‍ ധരം ജി (ധര്‍മ്മേന്ദ്ര) ഇഷയ്ക്കായി ആശുപത്രി മുഴുവന്‍ ബുക്ക് ചെയ്തു. നൂറോളം മുറികളുള്ള ഡോ.ദസ്തൂരിന്റെ നഴ്‌സിംഗ് ഹോമായിരുന്നു അത്. ആശുപത്രിയിലെ 100 മുറികളും ബുക്ക് ചെയ്തു... ധരം ജി ചെയ്തത് ആരും അറിഞ്ഞില്ല. നീതുവിന്റെ വെളിപ്പെടുത്തലിന് ചിരിയായിരുന്നു ഇഷയുടെ പ്രതികരണം.