ലണ്ടന്‍-ലാ പാല്‍മയിലെ കാനറി ദ്വീപിന്റെ തീരത്ത് വലിയ ഒര സ്പേം തിമിംഗലത്തിന്റെ മൃതദേഹം ഒഴുകിയെത്തി. ദിവസങ്ങള്‍ക്ക് ശേഷം അതിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തി. തിമിംഗലിന്റെ വയറ്റിനകത്തെ സാധനം ഞെട്ടിക്കുന്നതായിരുന്നു. കോടികള്‍ വില വരുന്ന വസ്തു. ഫ്ളോട്ടിംഗ് ഗോള്‍ഡ് എന്നറയിപ്പെടുന്ന ആംബര്‍ഗ്രിസായിരുന്നു അത്. 9.5 കിലോ ഭാരമാണ് ഇതിന് ഉണ്ടായിരുന്നത്. ചത്ത കിടന്ന തിമിംഗലത്തിനുള്ളില്‍ നിന്ന് ആംബര്‍ഗ്രിസ് കണ്ടെത്തിയ ലാസ് പാല്‍മാസ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് ഫുഡ് സെക്യൂരിറ്റി മേധാവി അന്റോണിയോ ഫെര്‍ണാണ്ടസ് റോഡ്രിഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് .
'ഞാന്‍ പുറത്തെടുത്തത് 50-60 സെന്റിമീറ്റര്‍ വ്യാസമുള്ള 9.5 കിലോഗ്രാം ഭാരമുള്ള ഒരു കല്ലാണ്. -അദ്ദേഹം പറഞ്ഞു. ഞാന്‍ കടല്‍ത്തീരത്തേക്ക് മടങ്ങുമ്പോള്‍ എല്ലാവരും നോക്കിനില്ക്കുകയായിരുന്നു, പക്ഷേ എന്റെ കൈയില്‍ ഉണ്ടായിരുന്നത് ആംബര്‍ഗ്രിസ് ആണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ദി ഗാര്‍ഡിയനോട് അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ ഫ്ളോട്ടിംഗ് ഗോള്‍ഡ് എന്നാണ് വിളിക്കുന്നത് ഇപ്പോള്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയ ആംബര്ഗ്രസിന് 5.4 മില്യണ്‍ ഡോളര്‍(44 കോടിയിലധികം) ആണ് വില. ആംബര്‍ഗ്രിസ് ഒരു അപൂര്‍വ പദാര്ത്ഥമായത് കൊണ്ടാണ് ഇതിന് ഇത്ര ഡിമാന്റ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയാണ്. നല്ല വിലയും ലഭിക്കും. സുഗന്ധ ദ്രവ്യങ്ങളുടെ ഉല്പാദനത്തിന് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നുണ്ട്. സുഗന്ധം ദീര്‍ഘ നേരം നിലനിര്‍ത്താന്‍ വേണ്ടി ആംബര്‍ഗ്രിസ് ഉപയോഗിച്ചതായാണ് പറയുന്നത്. ഇതിന് പുറമെ ലൈംഗിക ഉത്തേജന മരുന്നുകളിലും ഇത് ഉപയോഗിക്കുന്നതായി പറയുന്നു.