Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ, കമ്യൂണിറ്റിയിൽ ചേർക്കാൻ ഗ്രൂപ്പുകൾ നിർദേശിക്കാം

മെറ്റാ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ് കമ്യൂണിറ്റികൾക്കായി പുതിയൊരു ഫീച്ചർ കൊണ്ടുവരുന്നു. കമ്യൂണിറ്റിയിൽ ചേർക്കുന്നതിന് അംഗങ്ങൾക്ക് പുതിയ ഗ്രൂപ്പുകൾ നിർദേശിക്കാവുന്ന ഫീച്ചറാണ് വാട്‌സ്ആപ് പരീക്ഷിക്കുന്നത്.  ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് ഉടൻ തന്നെ  ഇത് ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 
ഗ്രൂപ്പ് നിർദേശ ഫീച്ചറുമായി ബന്ധപ്പെട്ട് ഒരു പുതിയ വിഭാഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വാട്‌സ്ആപ്പിലെ പുതുമകൾ മുൻകൂട്ടി ഉപയോക്താക്കളിലെത്തിക്കുന്ന വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തു.
ഈ വിഭാഗത്തിലൂടെ മറ്റു കമ്യൂണിറ്റി അംഗങ്ങൾ നടത്തുന്ന ഏത് അഭ്യർത്ഥനയും കമ്യൂണിറ്റി അഡ്മിൻമാർക്ക് അംഗീകരിക്കാനോ നിരസിക്കാനോ കഴിയും. നിർദേശങ്ങൾ വേഗത്തിൽ അംഗീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഈ വിഭാഗത്തിൽ രണ്ട് ഷോർട്ട് കട്ടുകൾ ഉണ്ടായിരിക്കും.
കമ്യൂണിറ്റി അഡ്മിൻമാരെ അവരുടെ കമ്യൂണിറ്റികളെ സമ്പന്നമാക്കാൻ സഹായിക്കുന്നതിനാണ് അധിക ടൂൾ വാട്ട്‌സ്ആപ് വാഗ്ദാനം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏതെങ്കിലും ഗ്രൂപ്പിനെ കമ്യൂണിറ്റിയിൽ ചേർക്കണമെന്ന നിർദേശം അംഗീകരിച്ചുകഴിഞ്ഞാൽ ഗ്രൂപ്പ് അതിലെ അംഗങ്ങൾക്കൊപ്പം സ്വയമേവ കമ്യൂണിറ്റിയിലേക്ക് ചേർക്കപ്പെടും.
കമ്യൂണിറ്റി അഡ്മിൻ പരിഗണിക്കുന്നതിനായി ഗ്രൂപ്പുകൾ നിർദേശിക്കാനുള്ള ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.  ആപ്ലിക്കേഷന്റെ ഭാവി അപ്‌ഡേറ്റിൽ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഉയർന്ന ക്വാളിറ്റിയുള്ള  വീഡിയോകൾ അയക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചർ കഴിഞ്ഞയാഴ്ച ആൻഡ്രോയിഡ് ബീറ്റയിൽ ആരംഭിച്ചിരുന്നു.
അതേസമയം ചെറിയ കംപ്രഷൻ ഒഴിവാക്കാനാകാത്തതിനാൽ  വീഡിയോകൾ അവയുടെ യഥാർത്ഥ നിലവാരത്തിൽ അയക്കുക സാധ്യമല്ല.

Latest News