കൊച്ചി- തിയേറ്ററുകളില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനുള്ള ഫണ്‍ റൈഡര്‍ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്‍ സെന്‍സറിംഗ് കഴിഞ്ഞു. ചിത്രത്തിന് ക്ലീന്‍ യു സെര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകന്‍ റാഫി- ദിലീപ് കൂട്ടുകെട്ട് ഇത്തവണയും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് തിയേറ്ററില്‍ നര്‍മ്മത്തിന് പ്രധാന്യം നല്‍കി ആസ്വാദന മിഴിവേകുന്ന കാഴ്ചകള്‍ സമ്മാനിക്കുമെന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ തന്നെ തെളിവ് നല്‍കുന്നു. ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.
ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി. നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ, അംബിക മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ''വോയിസ് ഓഫ് സത്യനാഥന്‍'. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍. എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
റാഫി തന്നെയാണ് വോയ്‌സ് ഓഫ് സത്യനാഥന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സ്വരുപ് ഫിലിപ്പ്, സംഗീതം: അങ്കിത് മേനോന്‍, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.