കൊച്ചി- കുഞ്ചാക്കോ ബോബനെ നായകനാക്കി 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'.
കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ.വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ദീപു പ്രദീപാണ്. വെള്ളിയാഴ്ച ചിത്രം തീയേറ്ററുകളില്‍ എത്തും .
പദ്മിനിയുടെ െ്രെടലെര്‍ ഇപ്പോള്‍ റീലീസ് ആയിട്ടുണ്ട്. പുറത്ത് വന്നു ചുരുങ്ങിയ സമയത്തിനുള്ളില്‍ പദ്മിനി െ്രെടലെര്‍ ഏറെ ശ്രദ്ധ നേടി. നേരത്തെ പുറത്ത് വന്ന ടീസറിനും, ലവ് യു മുത്തേ.. എന്ന ഗാനത്തിനും പ്രേക്ഷക പ്രീതി ലഭിച്ചിരുന്നു . മൂന്ന് നായികമാരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അപര്‍ണ ബാലമുരളി, വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചാക്കോച്ചന്റെ നായികമാരാകുന്നത്.
പദ്മിനിയുടെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രന്‍ നിര്‍വഹിക്കുന്നു. എഡിറ്റര്‍ മനു ആന്റണി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍വിനീത് പുല്ലുടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മനോജ് പൂങ്കുന്നം, കലആര്‍ഷാദ് നക്കോത്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരംഗായത്രി കിഷോര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ദേവ്, ശങ്കര്‍ ലോഹിതാക്ഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ്, മാര്‍ക്കറ്റിങ് ഡിസൈന്‍ പപ്പറ്റ് മീഡിയ, പി ആര്‍ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പി ആര്‍ ഒ എ എസ് ദിനേശ്