ദുൽഖർ സൽമാന്റെ ആക്ഷൻ ത്രില്ലർ ചിത്രം കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24 ന് തിയേറ്ററുകളിലെത്തും. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. എന്നാൽ തീയതി പുറത്തു വിട്ടിരുന്നില്ല.
സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് റിലീസ് ചെയ്യുക. കേരളത്തിൽ മാത്രം ഇരുന്നൂറിലേറെ സ്‌ക്രീനുകളിലും ആഗോള തലത്തിൽ ആയിരത്തിലധികം സ്‌ക്രീനുകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.
ഇതുവരെയുള്ള ദുൽഖർ ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ബജറ്റിൽ നിർമിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. 50 കോടിയാണ് ബജറ്റെന്നാണ് റിപ്പോർട്ടുകൾ. രചന അഭിലാഷ് എൻ. ചന്ദ്രൻ. രണ്ടു കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ഷമ്മി തിലകൻ, ചെമ്പൻ വിനോദ്, അനിഖ സുരേന്ദ്രൻ, സുധി കോപ, സെന്തിൽ കൃഷ്ണ, ടി.ജി. രവി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്.
ക്യാമറ നിമിഷ് രവി. എഡിറ്റിംഗ് ശ്യാം ശശിധരൻ. സംഗീതം ജെയ്ക്‌സ് ബേബി, ഷാൻ റഹ്മാൻ.