Sorry, you need to enable JavaScript to visit this website.

മഞ്ജുവിന്റെ മനസ്സിലിപ്പോള്‍ ദിലീപിനോട് വെറുപ്പില്ല 

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ തുടക്കം മുതലേ പരസ്യമായി ന്യായീകരിച്ചും പിന്തുണച്ചും രംഗത്തുവന്ന സംവിധായകനാണു സലിം ഇന്ത്യ. 
നടി ആക്രമിക്കപ്പെട്ട കേസ് സിനിമയാകുമെന്നും അത് ഒരുക്കുക സലിം ഇന്ത്യ ആണെന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ മൗനവും കേസിന്റെ സ്ഥിതിയും സംബന്ധിച്ച് സലിം വിചിത്രവാദവുമായി വരുന്നു.
സലിമിന്റെ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍-
മഞ്ജുവിന്റെ ഇപ്പോഴത്തെ മൗനത്തിന്റെ അര്‍ഥതലം  എന്തെന്നു പറയാന്‍ എനിക്കു കഴിയും. സത്യം ഇതാണ്:
മഞ്ജുവും ദിലീപുമായി സമരസപ്പെട്ടിരിക്കുന്നു. പഴയ എതിര്‍പ്പ് മഞ്ജുവിന് ദിലീപിനോട് ഇപ്പോള്‍ ഇല്ല. ഇതിനു കാരണം മറ്റൊന്നുമല്ല. നടി ആക്രമിക്കപ്പെട്ട സംഭവം നടി നടത്തിയ 'ഒരു നാടകം' മാത്രമായിരുന്നെന്ന് മറ്റാരേക്കാളും കൂടുതലായി മഞ്ജു ഇപ്പോള്‍ മനസിലാക്കിയിരിക്കുന്നു.
പൊതുസമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മഞ്ജു മൗനം പാലിക്കുന്നത് ദിലീപും കുടുംബവുമായി മഞ്ജു മനസ്സുകൊണ്ട് ഒന്നായി ചേര്‍ന്നു കഴിഞ്ഞതുകൊണ്ടാണ്.
മഞ്ജുവുമായി സമരസപ്പെടാത്ത ഒരാള്‍ മാത്രമേ ഇനി ദിലീപിന്റെ കുടുംബത്തിലുള്ളൂ. അത് മീനാക്ഷിയാണ്. കാവ്യ മാധവന്‍ പോലും മഞ്ജുവുമായി സമരസപ്പെട്ടുകഴിഞ്ഞു.
എന്നാല്‍ മീനാക്ഷി മഞ്ജുവുമായി അകന്നുതന്നെ നില്‍ക്കുന്നു. അമ്മയ്ക്ക് മാപ്പ് കൊടുക്കില്ല എന്ന ദൃഢപ്രതിജ്ഞയില്‍ നിന്നും മീനാക്ഷി കടുകിട വ്യതിചലിച്ചിട്ടില്ല. എന്തുകൊണ്ടാണ് മീനാക്ഷി മാത്രം മഞ്ജുവുമായി സമരസപ്പെടാത്തത്?
ഇത്തവണ മഞ്ജു നാഫാ അവാര്‍ഡ് പ്രോഗ്രാമിന് അമേരിക്കയിലേക്ക് പോയി. കഴിഞ്ഞ വര്‍ഷവും മഞ്ജു ഇതേ അവാര്‍ഡ് പ്രോഗ്രാമിന് യുഎസിലേക്ക് പോയിരുന്നു. ദിലീപ് ജയിലില്‍ കിടക്കുമ്പോഴായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മഞ്ജുവിന്റെ അമേരിക്കന്‍ യാത്ര.
അന്ന് മീനാക്ഷി മഞ്ജുവിനെ ഫോണില്‍ വിളിച്ച് നെഞ്ചത്ത് കൈവെച്ച് പറഞ്ഞതാണ്. അമ്മേ, അച്ഛന്‍ ജയിലില്‍ കിടക്കുമ്പോള്‍ അമ്മ അമേരിക്കയില്‍ പോയി ആടുകയും പാടുകയും ഒന്നും ചെയ്യരുത്. പക്ഷേ മഞ്ജു അമേരിക്കയില്‍ പോയി ആടുകയും പാടുകയും ചെയ്തു. അതിന്റെ പക മീനാക്ഷിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. കെടാത്ത കനലു പോലെ. പക്ഷേ മഞ്ജു മാറിയിരിക്കുന്നു. മഞ്ജുവിന്റെ മനസ്സിലിപ്പോള്‍ ദിലീപിനോട് വെറുപ്പില്ല.
'ദിലീപേട്ടന്‍ 'എന്നല്ലാതെ മറ്റൊരു സംബോധന മഞ്ജുവിന്റെ നാവില്‍ ദിലീപിനെക്കുറിച്ച് വരില്ല. മഞ്ജുവിന്റെ മനസ്സു മാറിയിരിക്കുന്നു.
രമ്യാ നമ്പീശന്‍, റിമ കല്ലിങ്ങല്‍, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നീ നാല്‍വര്‍സംഘം ദിലീപിനെതിരെ ഈയിടെ ശീര്‍ഷാസനത്തില്‍ നിന്നിട്ടും മഞ്ജു അവരോടൊപ്പം ചേരാതെ മൗനം അവലംബിച്ചത് മഞ്ജു മനസുകൊണ്ട് ദിലീപിന്റെ ന• തൊട്ടറിഞ്ഞതുകൊണ്ടാണ്. അതെ, മഞ്ജുവിന്റെ മൗനം അര്‍ത്ഥഗര്‍ഭമാണ്. ആ മൗനം തച്ചുടയ്ക്കാന്‍ ദിലീപിനെ നശിപ്പിക്കാനായി നോമ്പുനോറ്റു നടക്കുന്ന ഈ ഫെമിനിച്ചികള്‍ക്കെന്നല്ല, ആര്‍ക്കും  ഇനി കഴിയില്ല. കാരണം മഞ്ജുവിന്റെ മൗനത്തിന് ഒരു സത്യമുണ്ട്.

Latest News