ന്യൂഡൽഹി - പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ കണ്ടതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിൽ ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ഡ്രോൺ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള എസ്.പി.ജി ഉദ്യോഗസ്ഥരാണ് ഡ്രോൺ കണ്ടത്. ഉടനെ വിവരം ഡൽഹി പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ വീടുള്ളഅതീവ സുരക്ഷാ മേഖലയായ ഇവിടെ ഡ്രോണുകൾ പറപ്പിക്കാൻ അനുവാദമില്ലാത്ത സ്ഥലമാണ്. ഇത് നോ ഫ്ളൈ സോൺ ആയതിനാൽ സംഭവം വളരെ ഗുരുതര വീഴ്ചയായാണ് വിലയിരുത്തുന്നത്.