ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് മലയാളിയായ വിദ്യാ ബാലന്‍. ലക്ഷക്കണക്കിന് ആരാധകരാണ് വിദ്യാബാലനുള്ളത്. അവരുടെ ഒട്ടുമിക്ക സിനിമകളും സൂപ്പര്‍ വിജയമാണ് നേടിയിട്ടുള്ളത്. ' നിയത്ത് ' എന്ന പേരിലുള്ള സിനിമയാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. താന്‍ ഹോട്ടലില്‍ പോയി ഭിക്ഷ യാചിച്ച കാര്യമാണ് ഇപ്പോള്‍ വിദ്യാബാലന്‍ വെളിപ്പെടിത്തിയിട്ടുള്ളത്. പക്ഷേ അത് വിശന്നിട്ടല്ല, ഒരു പന്തയത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാബാലന്‍ പറയുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ജിം ജാം ബിസ്‌കറ്റിന് വേണ്ടിയുള്ള ബെറ്റിന്റെ ഭാഗമായതെന്നും വിദ്യ പറഞ്ഞു. ഇന്ത്യന്‍ മ്യൂസിക് ഗ്രൂപ് എന്ന് പേരുള്ള ഒരു സംഗീത ഗ്രൂപ് ഉണ്ടായിരുന്നു. അതിന്റെ പരിപാടികളുടെ ഭാഗമായിരുന്നപ്പോഴാണ് വിദ്യയ്ക്ക് മുന്നില്‍ ഈ ബെറ്റ് വരുന്നത്. 'ഒബ്‌റോയ്-ദ പാംസിലെ കോഫി ഷോപ്പില്‍ പോയി ഭക്ഷണം യാചിച്ച് വാതിലില്‍ മുട്ടാനാണ് അവര്‍ എന്നോട് പറഞ്ഞത്. ഞാന്‍ തുടര്‍ച്ചയായി മുട്ടി, ഞാനൊരു നടിയാണെന്നു അവര്‍ക്കറിയില്ലായിരുന്നു. എനിക്ക് വിശക്കുന്നു, ഇന്നലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല, ഭക്ഷണം തരണമെന്ന് യാചിച്ച് ഞാന്‍ വാതിലില്‍ മുട്ടിക്കൊണ്ടിരുന്നു. എന്നാല്‍ അവര്‍ എനിക്ക് നേരെ മുഖം തിരിക്കുകയായിരുന്നു ചെയ്തത്. ഞാന്‍ ചെയ്യുന്നത് കണ്ട് അവസാനം കൂട്ടുകാര്‍ വന്ന് എന്നെ തിരിച്ചുകൂട്ടികൊണ്ടുപോയി. അതോടെ ഞാന്‍ ആ പന്തയത്തില്‍ വിജയിച്ചു' എന്നാണ് വിദ്യാ ബാലന്‍ പറഞ്ഞത്.