Sorry, you need to enable JavaScript to visit this website.

'മാമന്നന് ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയ മാരി സെല്‍വരാജിന് നന്ദി' മിനി കൂപ്പര്‍ സമ്മാനമായി നല്‍കി ഉദയനിധി സ്റ്റാലിന്‍ 

ചെന്നൈ- മാമന്നന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ മാരിസെല്‍വരാജിന് ഉദയനിധി മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കി. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍  ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. 

റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം ജൂണ്‍ 29ന് ബക്രീദ്  ദിനത്തില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തു.

തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ചിത്രം ആദ്യ ദിനം ഒന്‍പത് കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ മാമന്നന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകന്‍ ഉദയനിധിക്ക് മിനി കൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്. ഉദയനിധി തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ എല്ലാവരും ഇത് പല തരത്തിലാണ് ചര്‍ച്ച ചെയ്യുന്നത്. അവര്‍ തങ്ങളുടെ ചിന്തകളെ കഥയുമായും ഫീല്‍ഡുമായും ബന്ധപ്പെട്ട ആശയങ്ങള്‍ പങ്കിടുന്നു. ലോകമെമ്പാടുമുള്ള തമിഴര്‍ക്കിടയില്‍ ഇത് ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു.

അംബേദ്കര്‍, പെരിയാര്‍, അണ്ണാ, കലൈനാര്‍ തുടങ്ങിയ നമ്മുടെ നേതാക്കള്‍ യുവതലമുറയില്‍ ആത്മാഭിമാന ബോധവും സാമൂഹിക നീതി ചിന്തകളും വളര്‍ത്തിയെടുത്തു. വന്‍ വാണിജ്യ വിജയം ചിത്രം സമ്മാനിച്ചതില്‍ മാരിസെല്‍വരാജുവിന് മിനി കൂപ്പര്‍ കാര്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ റെഡ് ജയന്റ് സന്തോഷം രേഖപ്പെടുത്തി. 

'മാമന്നന്' ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയ എന്റെ മാരി സെല്‍വരാജിന് നന്ദി എന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്. കേരളത്തിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളും ഹൗസ് ഫുള്‍ ഷോകളുമായി ചിത്രം മുന്നേറുന്നു. റിയാ ഷിബുവിന്റെ എച്ച്. ആര്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News