പൃഥ്വിരാജിനോടും പാര്‍വതിയോടുമുള്ള ദേഷ്യം 'മൈ സ്‌റ്റോറി'യോട് തീര്‍ക്കുന്നുവെന്ന് സംവിധായക റോഷ്‌നി ദിനകര്‍. 18 കോടി മുടക്കിയാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ മാത്രമല്ല സംസ്ഥാനത്തിന് പുറത്തും സിനിമ റിലീസ് ചെയ്തിരുന്നു.
ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. റിലീസ് ദിവസം 22 ഷോ ആയിരുന്നു മൈ സ്‌റ്റോറിയ്ക്ക് ലഭിച്ചിരുന്നത്. അതില്‍ നിന്നും 3.95 ലക്ഷം രൂപ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് 12.16 ലക്ഷമാണ് നേടിയിരിക്കുന്നത്. ഒരു പൃഥ്വി ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്‍ ചിത്രത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
പുതിയ സിനിമയായ 'മൈ സ്‌റ്റോറി'ക്കെതിരെ ആസൂത്രിതമായ ഓണ്‍ലൈന്‍ ആക്രമണം നടക്കുന്നതായും പ്രധാന അഭിനേതാക്കള്‍ സിനിമയുടെ പ്രചാരണത്തില്‍ സഹകരിക്കുന്നില്ലെന്നും സംവിധായക അഭിപ്രായപ്പെട്ടു. സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതല്‍ സൈബര്‍ ആക്രമണം തുടങ്ങി. ഞാന്‍ സ്ത്രീയായിട്ടും ഈ പ്രശ്‌നത്തില്‍ സഹായിക്കാന്‍ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി തയാറായില്ല. സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് പൃഥ്വിരാജും പാര്‍വതിയും സഹകരിക്കുന്നില്ലന്നും റോഷ്‌നി ആരോപിച്ചു.
മൈ സ്‌റ്റോറി സംവിധായിക റോഷ്‌നി ദിനകറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് സജിത മഠത്തില്‍. വ്യക്തിപരമായി ഒരു സ്ത്രീ സംവിധാനം ചെയ്ത സിനിമ വിജയിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്ന് പറഞ്ഞു.
എന്നാല്‍ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ ഡബ്യുസിസിക്ക് പരിമിതിയുണ്ടെണ്‍ന്നും അത് ഡബ്യുസിസിയുടെ പരിധിയില്‍ വരുന്നില്ലെന്നുമാണ് സംവിധായികയോട് പറഞ്ഞതെന്നും സജിത മഠത്തില്‍ പറഞ്ഞു.അത്തരം കാര്യങ്ങള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പോലുള്ള സംഘടനകളെയാണ് സമീപിക്കേണ്ടണ്‍ത്-സജിത മഠത്തില്‍ വ്യക്തമാക്കി.