കൊച്ചി - സംവിധായകൻ രാജസേനന്റെ പുതിയ ലുക്കിൽ കണ്ടുനിന്നവർക്കെല്ലാം വിസ്മയം! 'ഞാൻ പിന്നെയൊരു ഞാനും' എന്ന തന്റെ പുതിയ സിനിമയുടെ റിലീസ് ദിവസമാണ് സംവിധായകൻ രാജസേനൻ സ്ത്രീ വേഷത്തിൽ തിയേറ്ററിൽ എത്തി ആരാധകരെ ഞെട്ടിച്ചത്. കൊച്ചിയിലെ തിയേറ്ററിലാണ് സംഭവം. രാജസേനന്റെ മേയ്‌ക്കോവർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഈ ചിത്രത്തിന്റെ തിരക്കഥയും രാജസേനന്റെതാണ്. ക്ലാപ്പിൻ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരും വേഷമിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ തുളസീധര കൈമളിനെ അവതരിപ്പിച്ചിരിക്കുന്നത് രാജസേനൻ തന്നെയാണ്. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. രാജസേനന്റെ പുതിയ ലുക്കും സിനിമാ അനുഭവങ്ങളിലും നിറഞ്ഞ സന്തോഷം അറിയിച്ചാണ് പ്രേക്ഷകർ തിയേറ്റർ വിട്ടത്.