മുംബൈ- മഹാരാഷ്ട്രയില്‍ ബസ്സിന് തീപിടിച്ച് 25 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പൊള്ളലേറ്റു. ബുള്‍ധാനയിലെ സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ യവത്മലില്‍ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ ബസ്സിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. 32 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നു. ബസ്സില്‍ നിന്ന് 25 പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പൊള്ളലേറ്റവരെ ബുള്‍ധാന സിവില്‍ ആശുപത്രിയിലേക്ക് മാറ്റി .അപകടത്തില്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു.