Sorry, you need to enable JavaScript to visit this website.

മോഷ്ടാക്കളില്‍നിന്ന് ഫോണ്‍ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച യുവാവ് ട്രെയിനില്‍നിന്ന് വീണ് മരിച്ചു

ഹൈദരാബാദ്- മോഷ്ടാക്കളില്‍നിന്ന് ഫോണ്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ടെക്കി യുവാവ് ട്രെയിനില്‍ നിന്ന് വീണുമരിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ശ്രീകാന്ത് ആണ് മരിച്ചത്. സെക്കന്തരാബാദില്‍ നിന്ന് വാറങ്കലിലേക്ക് പോകുകയായിരുന്ന ശതവാഹന എക്‌സ്പ്രസിലായിരുന്നു സംഭവം.  ഹൈദരബാദിലെ ഇന്‍ഫോസിസ് ഓഫീസില്‍ ജോലി ചെയ്തിരുന്ന ശ്രീകാന്ത് നാട്ടിലേക്ക് പോകുന്നതിനായാണ് സെക്കന്തരബാദില്‍ നിന്ന് ട്രെയിന്‍ കയറിയത്. കമ്പാര്‍ട്ടുമെന്റിന്റെ വാതിലില്‍ ഇരുന്ന് മൊബൈല്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടെ കാസിപ്പേട്ട് സ്‌റ്റേഷന് സമീപം നിന്നിരുന്ന മോഷ്ടാക്കള്‍ വടികൊണ്ട് യുവാവിനെ അടിച്ചു. അതിനിടെ കൈയില്‍ നിന്നും വഴുതിപ്പോയ മൊബൈല്‍ ഫോണ്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു.  സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ശ്രീകാന്തിനെ വടികൊണ്ട് അടിച്ച് വീഴ്ത്തി ഫോണ്‍ കൈക്കലാക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു.

 

Latest News