കൊച്ചി- കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസര്‍ തരംഗമായതിനു പിന്നാലെ മുന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി മാറ്റുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ടീസര്‍ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കാഴ്ചക്കാരായെത്തിയ സിനിമയുടെ റെക്കോര്‍ഡ് ബ്രെക് ചെയ്തു അജയ്യനായി കൊത്തയിലെ രാജാവ് യൂട്യൂബ് ട്രന്‍ഡിങ് ലിസ്റ്റിലും ഒന്നാമതായി തുടരുന്നു.
ചിത്രത്തിന്റെ ടീസറിനു വന്‍ വരവേല്‍പ്പ് ആണ് പ്രേക്ഷകര്‍ നല്‍കിയത്. തുടക്കത്തില്‍ ടീസറിലൂടെ ഒരു സ്പാര്‍ക് നല്‍കിയ ടീം ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ക്കാണ് തുടക്കം നല്‍കിയിരിക്കുന്നത്. 96 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞ ടീസര്‍ ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തു അജയ്യനായി നിലകൊള്ളുന്നു.
പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വാടാ ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.