യു.എസില്‍ നിന്നുള്ള രണ്ട് നിര്‍മാതാക്കള്‍ സംഭവത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കാനൊരുങ്ങുകയാണ്. മിഖായേല്‍ സ്‌കോട്ടും ആദം സ്മിത്തും സംഭവ സ്ഥലത്തെത്തി അഭിമുഖങ്ങളും മറ്റും നടത്തുന്നുണ്ട്. തിരക്കഥാകൃത്തിനെ കണ്ടെത്തിയതിനുശേഷം രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെയും രക്ഷപ്പെട്ടവരെയും കുടുംബാംഗങ്ങളെയുമുള്‍പ്പെടുത്തി തിരക്കഥ തയാറാക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്.
ലോക ജനത നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ആ കോച്ചിന്റെയും കുട്ടികളുടെയും തിരിച്ചു വരവിനായി. സിനിമയില്‍ മാത്രം കണ്ടു ശീലിച്ചിട്ടുള്ള സാഹസിക രംഗങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ കാണുന്നതിന്റെ അമ്പരപ്പിലായിരുന്നു പലരും. തായ്‌ലന്റിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കോച്ചും കുട്ടികളും ഉള്‍പ്പെടെയുള്ള പതിമൂന്നുപേരുടെ ആത്മധൈര്യവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പുമൊക്കെ ഇനി സിനിമയിലും കാണാം. ലോകം കണ്ട വലിയ രക്ഷാദൗത്യങ്ങളില്‍ ഒന്നിന്റെ ചൂടും ചൂരും നഷ് ടപ്പെടാതെ ഒപ്പിയെടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഹോളിവുഡില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍.
സര്‍വ സന്നാഹങ്ങളോടെ സ്ഥലത്തെത്തി അവരുടെ ക്യാമറകള്‍ എല്ലാം ഒപ്പിയെടുത്തു.