Sorry, you need to enable JavaScript to visit this website.

ഞാൻ വന്നത് സഹോദരങ്ങളെ കേൾക്കാൻ, എന്തിനാണ് തടയുന്നതെന്ന് രാഹുൽ

ഇംഫാൽ- മണിപ്പുരിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാരെ കേൾക്കാനാണ് ഞാൻ വന്നത്. എല്ലാ സമുദായങ്ങളിലെയും ആളുകൾ എന്നെ ഏറെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുകയും പെരുമാറുകയും ചെയ്യുന്നു. സർക്കാർ എന്നെ തടയുന്നത് വളരെ ദൗർഭാഗ്യകരമാണ്. മണിപ്പൂരിന് രോഗശാന്തി ആവശ്യമാണ്. സമാധാനമാണ് ഞങ്ങളുടെ മുൻഗണന. വംശീയ കലാപത്തിൽ കത്തിയാളുന്ന മണിപ്പുർ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധി പറഞ്ഞു.
ഹെലികോപ്റ്ററിൽ ചുരാചന്ദ്പൂരിൽ എത്തിയ രാഹുൽ അവിടെ ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ആളുകളുമായി സംസാരിക്കുകയും ചെയ്തു. നേരത്തെ രാഹുലിന്റെ സന്ദർശനം പോലീസ് തടഞ്ഞിരുന്നു. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപൂരിൽ സുരക്ഷാ സേനയാണ് രാഹുലിന്റെ വാഹനവ്യൂഹം തടഞ്ഞത്. തുടർന്ന് പ്രദേശത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി സഞ്ചരിക്കുന്ന ഹൈവേയിൽ ഗ്രനേഡ് ആക്രമണത്തിന് സാധ്യതയുള്ളതിനാലാണ് അദ്ദേഹത്തിന്റെ യാത്ര തടഞ്ഞതെന്ന് ബിഷ്ണുപൂർ പോലീസ് മേധാവി ഹെയ്‌സ്‌നം ബൽറാം സിംഗ് വാർത്താ ഏജൻസിയോട് പറഞ്ഞു.

വംശീയ അക്രമത്തിനിരയായവരോട് നരേന്ദ്ര മോഡി 'സ്വേച്ഛാധിപത്യ രീതികളാണ് ഉപയോഗിക്കുന്നതെന്ന് ആരോപിച്ചു. സർക്കാർ നടപടി തീർത്തും അസ്വീകാര്യവും ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളെയും തകർക്കുന്നതാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇത് ബിജെപിയുടെ നിരാശയാണ് കാണിക്കുന്നതെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു. 'മോഡി-ഷായുടെ ബിജെപി ഇപ്പോൾ നിരാശയിലാണ്. ഒരു മാസം മുമ്പ് മമത ബാനർജി മണിപ്പൂരിൽ പ്രവേശിക്കാൻ അനുമതി തേടി കത്തെഴുതി. അവർക്ക് അനുവദിച്ചില്ല. കൃത്യം ഒരു മാസത്തിന് ശേഷം രാഹുൽ ഗാന്ധിക്കും പ്രവേശനം നിഷേധിച്ചുവെന്ന് തൃണമൂൽ എംപി ഡെറക് ഒബ്രിയൻ പറഞ്ഞു.
 

Latest News