ആർടിഫിഷ്യൽ ഇന്റലിജൻസ് ബോട്ടായി എർണി പല പ്രധാന ദൗത്യങ്ങളിലും ഓപ്പഎഐയുടെ ചാറ്റ്ജിപിടിയെ മറികടക്കുകയാണെന്ന അവകാശവാദവുമായി ചൈനയുടെ ബൈഡു. തങ്ങളുടെ എ.ഐ ബോട്ടായ എർണി ഒന്നിലധികം പ്രധാന അളവുകോലുകളിൽ ചാറ്റ്ജി.പി.ടി.യെ മറികടന്നതായാണ് ചൈനീസ് സെർച്ച് എഞ്ചിൻ ഭീമനായ ബൈഡു അവകാശപ്പെടുന്നത്. എർണി ചാറ്റ്‌ബോട്ടിന്റെ ഏറ്റവും പുതിയ ആവർത്തനമായ എർണി 3.5 സമഗ്രമായ കഴിവുകളുമായി ബന്ധപ്പെട്ട സ്‌കോറുകളിൽ ചാറ്റ്ജിപിടിയെ മറികടക്കുകയും ചൈനീസ് ഭാഷാ പരീക്ഷകളിൽ ജി.പി.ടി 4 നെ മറികടക്കുകയും ചെയ്തുവെന്ന് കമ്പനി പറഞ്ഞു.
ചാറ്റ്ജിപിടിക്ക് എതിരാളിയെ പുറത്തിറക്കിയ ആദ്യത്തെ പ്രധാന ചൈനീസ് ടെക് കമ്പനിയാണ് ബൈഡു. കഴിഞ്ഞ മാർച്ചിലാണ് എർണി ബോട്ടുമായി ബൈഡു രംഗത്തുവന്നത്.