Sorry, you need to enable JavaScript to visit this website.

പോലീസിന്റെ എതിര്‍പ്പും വഴി തടയലും അതിജീവിച്ച് രാഹുല്‍ ഹെലികോപ്ടറില്‍ കലാപ ബാധിതരുടെ ക്യാമ്പിലെത്തി

ഇംഫാല്‍ - പോലീസിന്റെ എതിര്‍പ്പും വഴി തടയലും അതിജീവിച്ച് ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മണിപ്പൂരില്‍ സംഘര്‍ഷം ആദ്യം പൊട്ടിപുറപ്പെട്ട ചുരാചന്ദ്പ്പൂരില്‍ എത്തി. റോഡ് യാത്രക്ക് പോലീസ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്, ഹെലികോപ്ടറിലാണ് രാഹുല്‍ ചുരാചന്ദ്പ്പൂരില്‍ എത്തിയത്. ഇവിടെ കലാപ ബാധിതര്‍ കഴിയുന്ന ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിക്കുകയും ക്യാമ്പില്‍ കഴിയുന്നവരുമായി സംസാരിക്കുകയും ചെയ്തു. 
നേരത്തെ മണിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു.  റോഡ് മാര്‍ഗം സംഘര്‍ഷ ബാധിത മേഖലകളിലേക്ക്  പോകുന്നതിനുളള അനുമതി നിഷേധിക്കുകയും ചെയ്തു. ഗ്രനേഡ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇത് കണക്കിലെടുത്താണ് രാഹുലിനെ തടഞ്ഞതെന്നുമാണ് ബിഷ്ണുപൂര്‍ എസ് പി ഹെയ്‌സ്‌നാം ബല്‍റാം വിശദീകരിച്ചത്. രാഹുല്‍ പോകുന്ന  വഴിയില്‍ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും രാഹുലിന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് തടഞ്ഞതെന്നും എസ് പി അറിയിച്ചു.  രാഹുല്‍ ഗാന്ധിയെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍  രംഗത്തു വന്നു.  രാഹുലിനെ പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് മറുവിഭാഗവും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഇതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചും കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചതും സ്ഥിതി ശാന്തമാക്കി. ഹെലികോപ്ടര്‍ വഴി പോകുന്നതിന് തടസ്സമില്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇംഫാലിലേക്ക് മടങ്ങിയ രാഹുലും സംഘവും ഹെലികോപ്റ്റര്‍ മാര്‍ഗം സംഘര്‍ഷ മേഖലലില്‍ എച്ചുകയായിരുന്നു.

 

Latest News