Sorry, you need to enable JavaScript to visit this website.

ചന്ദ്രശേഖർ ആസാദിന്റെ നില തൃപ്തികരം, ആക്രമികൾക്കായി അന്വേഷണം

സഹാറൻപൂർ യുപി- ഉത്തർപ്രദേശിലെ സഹറൻപൂരിൽ അക്രമികളുടെ വെടിയേറ്റ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് രാവണന്റെ ആരോഗ്യനില തൃപ്തികരം. ഡോക്ടർമാരാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ബുള്ളറ്റുകളാണ് ആസാദിന്റെ കാറിന് ഉള്ളിലേക്ക് ഉതിർത്തത്. ആദ്യത്തെ ബുള്ളറ്റ് കാറിന്റെ വാതിലിനാണ് കൊണ്ടത്. രണ്ടാമത്തെ ബുള്ളറ്റാണ് ചന്ദ്രശേഖർ ആസാദിന് കൊണ്ടത്. ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനും പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഓഫീസർ വിപിൻ ടാഡ പറഞ്ഞു. അരക്കട്ടിലാണ് ഒരു വെടിയേറ്റത്.

ടൊയോട്ട ഫോർച്യൂണറിൽ യാത്ര ചെയ്യവെയാണ് ഭീം ആർമി മേധാവി ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ആസാദിന്റെയും കേടുപാടുകൾ സംഭവിച്ച വാഹനത്തിന്റെയും ചിത്രങ്ങൾ ഭീം ആർമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
'ഭീം ആർമി മേധാവിയും ദേശീയ പ്രസിഡന്റുമായ ചന്ദ്രശേഖർ ആസാദിന് നേരെ സഹരൻപൂരിലെ ദേവ്ബന്ദിൽ വെച്ച് നടന്ന മാരകമായ ആക്രമണം ബഹുജൻ മിഷൻ പ്രസ്ഥാനത്തെ തടയുന്നതിനുള്ള ഭീരുത്വമാണ്. പ്രതികളെ പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ദേശീയ പ്രസിഡന്റ് ചന്ദ്രശേഖർ ആസാദിന്റെ സുരക്ഷയ്ക്കായി കർശന നടപടി വേണമെന്നും ഭീം ആർമി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
 

Latest News