Sorry, you need to enable JavaScript to visit this website.

ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി; തീപ്പൊരിയായി കിംഗ് ഓഫ് കൊത്ത മെഗാ ടീസര്‍ 

കൊച്ചി- കൊത്ത ഗ്രാമത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച പോലെ അദ്ദേഹത്തിന്റെ മടങ്ങി വരവ്, ക്രൂരമായി ആകര്‍ഷകനാണ് അദ്ദേഹം, ക്ഷമിക്കാനാവാത്തവിധം ദയയില്ലാത്തവനും കൊത്തയിലെ ജനങ്ങളുടെ പ്രിയപ്പെട്ടവനും ആയ രാജാവിന്റെ മാസ്സ് അവതാരപ്പിറവിയുമായി പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയിലെ മെഗാ ടീസര്‍ റിലീസായി. 

പ്രേക്ഷക ഹൃദയങ്ങളില്‍ തരംഗം സൃഷ്ടിക്കുന്ന മരണ മാസ്സ് ട്രെയ്ലറാണ് അഞ്ച് ഭാഷകളില്‍ റിലീസായത്. ഇത് ഗാന്ധി ഗ്രാമമല്ല, ഇവിടെ ഞാന്‍ പറയുമ്പോള്‍ പകല്‍, ഞാന്‍ പറയുമ്പോള്‍ രാത്രി, കൊത്തയിലെ രാജാവിന്റെ ടീസറിലെ മാസ്സ് ഡയലോഗ് തന്നെ തീപ്പൊരി പാറിപ്പിക്കും. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തരംഗമായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തില്‍ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായി  കൊത്ത രവിയായി ഷമ്മി തിലകന്‍, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്. 

ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് കിംഗ് ഓഫ് കൊത്തയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.

ഛായാഗ്രഹണം:നിമീഷ് രവി, സ്‌ക്രിപ്റ്റ്: അഭിലാഷ്. എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, വിതരണം: വെഫേറര്‍ ഫിലിംസ്, പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News