Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജനങ്ങൾ മണ്ടന്മാരല്ല, ആദിപുരുഷ് നിർമാതാക്കളെ ഓർമിപ്പിച്ച് കോടതി

പ്രയാ​ഗ് രാജ്- പ്രഭാസ് നായകനായ ആദിപുരുഷ് സിനിമയുടെ നിർമാതാക്കളെ വിമർശിച്ച് അലഹബാദ്‌ കോടതി. ജനങ്ങൾ മണ്ടൻമാരാണെന്ന് കരുതരുതെന്നും ശ്രീരാമനെയും ലക്ഷണമനെയും സീതയെയുമെല്ലാം സിനിമയിൽ കാണിച്ച ശേഷം ഇത് രാമായണമല്ലെന്ന് പറയാൻ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചു.
സിനിമയിലെ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട ഹരജിയാണ് കോടതി പരി​ഗണിച്ചത്. എഴുത്തുകാരൻ മനോജ് മുംതാഷിർ ശുക്ലയ്ക്ക് നോട്ടിസ് നൽകാൻ കോടതി ഉത്തരവിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.

ആദിപുരുഷ് സിനിമയിലെ സംഭാഷണങ്ങൾക്ക് ചില പ്രശ്നങ്ങളുണ്ട്. നമ്മുടെ രാജ്യത്ത് രാമായണത്തെ ബഹുമാനിക്കുന്നവർ ഏറെയാണ്‌. അതുകൊണ്ട് തന്നെ ഇത്തരം കൃതികൾ സിനിമയാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കാനുണ്ട്. സിനിമ കണ്ടശേഷം ആളുകൾ ക്രമസമാധാനപ്രശ്നമുണ്ടാക്കാതിരുന്നത് നന്നായി. ചില സീനുകൾ  അഡൾട്ട് വിഭാഗത്തിൽപെടുന്നവയാണ്. ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും ലങ്കയെയും കാണിച്ച ശേഷം ഇതു രാമായണമല്ലെന്നു പറയുന്നു. സിനിമ കാണുന്ന ജനങ്ങൾ മണ്ടൻമാരാണെന്ന് കരുതരുത്' - കോടതി പറഞ്ഞു.

ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാനായി ദേവദത്ത നാഗേയും രാവണനായി സെയ്ഫ് അലി ഖാനുമാണ് സിനിമയിൽ വേഷമിടുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്  എന്നീ ഭാഷകളിലാണ് സിനിമ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ചിത്രം ഇതുവരെ  നേടിയത്.

Latest News