കൊച്ചി- കൊത്തയിലെ രാജാവിനെയും സംഘാംഗങ്ങളേയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയതിനു പിന്നാലെ ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് ടീസര്‍ റിലീസ് ചെയ്യും. ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാന്‍ പറ്റുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയിലേതായി പുറത്തു വരുന്നതെന്ന് നിര്‍മ്മാതാക്കള്‍ ട്വീറ്റ് ചെയ്തിരുന്നു.
ദുല്‍ഖറിന്റെ കരിയറിലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഭിനയ പാടവം സമ്മാനിക്കുന്ന ചിത്രം ഇതര അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സാങ്കേതിക പ്രവര്‍ത്തകരുടെ മിന്നുന്ന പ്രകടനത്തിനും സാക്ഷ്യം വഹിക്കുന്ന മാസ്സ് ചിത്രമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മലയാളം ടീസര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെലുഗ് ടീസര്‍ മഹേഷ്ബാബുവും തമിഴ് ടീസര്‍ ചിമ്പുവും കന്നഡ ടീസര്‍ രക്ഷിത് ഷെട്ടിയും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ നിര്‍മ്മാണം സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ്. പി. ആര്‍. ഒ: പ്രതീഷ് ശേഖര്‍.