മുംബൈ- തനിക്ക് 17 വയസ്സുള്ളപ്പോൾ ടൈപ്പ് 1 പ്രമേഹം കണ്ടെത്തിയതായി പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ വെളിപ്പെടുത്തി. കടുത്ത പനി അനുഭവപ്പെട്ടിരുന്നു. അതിനു പിന്നാലെ എട്ട് ദിവസത്തിനുള്ളിൽ 10 കിലോ ശരീരഭാരം കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അതുവരെ സ്കൂളിൽ വളരെ സജീവമായിരുന്നു. എല്ലാ കായിക ഇനങ്ങളിലും പങ്കെടുത്തു. പ്രമേഹം പിടികൂടിയതോടെ എല്ലാം നിലച്ചുപോയി-ഫവാദ് ഖാൻ പറഞ്ഞു.
ബോളിവഡ് ഹംഗാമക്ക് (bollywoodhungama) നൽകിയ ഡിജിറ്റൽ അഭിമുഖത്തിലാണ് പ്രമേഹത്തോട് മല്ലിടുന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.