Sorry, you need to enable JavaScript to visit this website.

പെൺകുട്ടികളുടെ കെട്ടിടത്തിനു പുറത്ത് സ്വയംഭോ​ഗം; വീഡിയോ പുറത്തുവിട്ട് വനിതാ കമ്മീഷൻ

ന്യൂദൽഹി-ദേശീയ തലസ്ഥാനത്ത് പെൺകുട്ടികളുടെ പേയിംഗ് ഗസ്റ്റ് (പിജി) കെട്ടിടത്തിനു പുറത്ത് ഒരാൾ സ്വയംഭോഗം ചെയ്യുന്നതിന്റെ രണ്ട് വീഡിയോകൾ ദൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാൾ ട്വിറ്ററിൽ പങ്കുവച്ചു. രണ്ട് വീഡിയോകളും ഒരേ ആളുടേതാണെന്ന് തോന്നുന്നതായും മലിവാൾ ട്വീറ്റ് ചെയ്തു.
ഡിസിഡബ്ല്യു ദൽഹി പോലീസിന് സമൻസ് അയയ്ക്കുകയും കേസിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
എങ്ങനെയാണ് ദൽഹിയിൽ കുറ്റവാളികൾ ഇത്രയും ധൈര്യം കാണിക്കുന്നതെന്ന് ഡിസിഡബ്ല്യു അധ്യക്ഷ ചോദിച്ചു.
ആയിരക്കണക്കിന് സ്ത്രീകളും പെൺകുട്ടികളും ദൽഹിയിലെ പിജികളിൽ താമസിക്കുന്നുണ്ട്. അവരുടെ സുരക്ഷ വളരെ പ്രധാനമാണ്. ഒരേ പിജിക്ക് പുറത്ത് ഈ മനുഷ്യൻ ഒന്നിലധികം തവണ അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായാണ് തനിക്ക് വിവരം ലഭിച്ചതെന്നും അവർ പറഞ്ഞു.
എന്തുകൊണ്ടാണ് പോലീസ് ആദ്യഘട്ടത്തിൽതന്നെ ഇത്തരക്കാർക്കെതിരെ നടപടി എടുക്കാത്തത്? ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ എഫ്‌ഐആർ ഫയൽ ചെയ്യുകയും ഇയാളെ പോലീസ് ഉടൻ അറസ്റ്റ് ചെയ്യുകയും വേണം- അവർ പറഞ്ഞു.

 

Latest News