Sorry, you need to enable JavaScript to visit this website.

കൊല്ലുന്ന ലുക്കില്‍ പിന്നേയും മമ്മൂട്ടി

കൊച്ചി- ടി എന്‍ 01 എ എസ് 0155 നമ്പര്‍ വെള്ള പഴയ മോഡല്‍ ലാന്റ് റോവര്‍. അതിനു മുമ്പില്‍ വെളുത്ത പാന്റും വെള്ളയില്‍ എംബ്രോയിഡറി ചെയ്ത അരക്കയ്യന്‍ ഷര്‍ട്ടും ഇളം നീല ഷൂസും മുഖത്ത് കൂളിംഗ് ഗ്ലാസും- പിന്നേയും കൊല്ലുന്ന ലുക്കില്‍ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. 

ലുക്കിലും സ്‌റ്റൈലിലും മലയാളത്തില്‍ ആര്‍ക്കും മറികടക്കാനാവാത്ത മമ്മൂട്ടി തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിലാണ് വെള്ളമയം സൃഷ്ടിച്ചിരിക്കുന്നത്. ഇളം നിറത്തിലൊരു പശ്ചാതലത്തിനു മുമ്പിലാണ് മമ്മൂട്ടിയുടെ 'വെളുത്ത കാഴ്ച' സൃഷ്ടിച്ചിരിക്കുന്നത്. 

'വിത്ത് എ പ്രെഡേഷ്യസ്'എന്ന ക്യാപ്ഷനോടെയുള്ള ചിത്രം എട്ട് മണിക്കൂറിനകം ഒന്‍പത് ലക്ഷത്തിലധികം ലൈക്കുകളാണ് നേടിയിരിക്കുന്നത്.

Latest News