Sorry, you need to enable JavaScript to visit this website.

കലാഭവന്‍ നവാസും ഭാര്യ രഹനയും മുഖ്യവേഷത്തിലഭിനയിക്കുന്ന 'ഇഴ'യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍  പുറത്തിറങ്ങി

കൊച്ചി- നവാഗതനായ സിറാജ് റെസ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഇഴ' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കലാഭവന്‍ നവാസും ഭാര്യ രഹനയും അഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണിമുകുന്ദനും നാദിര്‍ഷയും ചേര്‍ന്നാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. 

രഹന ഏറെ നാളുകള്‍ക്ക് ശേഷം നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ ഈ സിനിമയിലും ഭാര്യ ഭര്‍ത്താക്കന്മാരായി തന്നെയാണ് അവര്‍ അഭിനയിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബി. ബി. എസ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ആയിഷാ ബീവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ സിറാജ് റെസ തന്നെയാണ് രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. ആലുവ, പെരുമ്പാവൂര്‍, തുരുത്ത്, തട്ടുപാറ തുടങ്ങിയ പ്രദേശങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകള്‍. 

ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്‍, സൗണ്ട് മിക്‌സിങ്ങ്: ഫസല്‍ എ. ബക്കര്‍, ബി. ജി. എം: ശ്യാം ലാല്‍, എഡിറ്റിംഗ്: ബിന്‍ഷാദ്, കാസ്റ്റിങ് ഡയറക്ടര്‍: അസിം കോട്ടൂര്‍, പി. ആര്‍. ഓ: അജയ് തുണ്ടത്തില്‍.

Latest News