കൊല്‍ക്കത്ത - മൂന്ന് വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അസ്ഥികൂടം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഭര്‍ത്താവ് പോലിസ് പിടിയിലായി. ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്്‌മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ പിതാവ് നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ തുമ്പ മണ്ഡല്‍ എന്ന യുവതിയെ 2020 മാര്‍ച്ച് മുതല്‍ കാണാതാകുകയായിരുന്നു. ഇതുസംബന്ധിച്ച് യുവതിയുടെ പിതാവ് ലക്ഷ്മണ്‍ ഹല്‍ദര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുമ്പയുടെ ഭര്‍ത്താവ് ബോംപാല്‍ മണ്ഡലിനെതിരെയായിരുന്നു പരാതി. ഇതിന്റെ 2020 ഏപ്രിലില്‍ തുമ്പയുടെ ഭര്‍ത്താവ് ബോംപാല്‍ മണ്ഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, തെളിവുകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു.
സംഭവത്തില്‍ ലക്ഷ്മണ്‍ ഹല്‍ദര്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം അംഗീകരിച്ച കോടതി സി ഐ ഡി അന്വേഷണത്തിന് ഉത്തരവിട്ടതോടെ ജൂണ്‍ 13 നാണ് സി ഐ ഡി കേസ് ഏറ്റെടുത്തത്. ബോംപാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌പ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 2020 ല്‍ തുമ്പയും ബോംപാലും താമസിച്ചിരുന്ന വാടക വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം ഉപേക്ഷിച്ചത്. ഭാര്യയ്ക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ തെരച്ചിലിലാണ് അസ്ഥികൂടം കണ്ടെത്തിയത്.