ഹൈദരാബാദ്- ആരാധകരോടും മാധ്യമങ്ങളോടും നന്ദി പറഞ്ഞ് നടന്‍ രാം ചരണ്‍. ഇരുപതാം തീയതി രാവിലെയാണ് തനിക്ക് കുഞ്ഞ് ജനിച്ചതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നടന്‍. മകളുമായി നടന്നുനീങ്ങുന്ന രാംചരണിനോട് മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി എത്തി. ഉപാസന പെട്ടെന്ന് നടന്നു നീങ്ങിയപ്പോള്‍ നടന്‍ സംസാരിച്ചു.
ഉപാസനയും കുഞ്ഞും ആരോഗ്യവതികളാണ്. വളരെ നല്ല ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് പേടിയൊന്നുമില്ലായിരുന്നു. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ ആരാധകര്‍ക്കും നന്ദി. നിങ്ങളുടെ അനുഗ്രഹം എന്നും കുഞ്ഞിനൊപ്പമുണ്ടാകും. കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്. നിങ്ങളുമായി ഉടനെ തന്നെ അത് പങ്കുവയ്ക്കുന്നതാണ്,''-രാംചരണ്‍ പറഞ്ഞു.