രണ്ടര വയസ്സുകാരന്‍ തോക്ക് കൊണ്ട് കളിച്ചു; വെടിയേറ്റ് മാതാവ് മരിച്ചു

ഒഹായോ- അമേരിക്കയില്‍ വീട്ടില്‍ സൂക്ഷിച്ച തോക്കെടുത്ത് രണ്ടരവയസുകാരന്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി കുട്ടിയുടെ അമ്മ മരിച്ചു.
എട്ടുമാസം ഗര്‍ഭിണിയായ 31 കാരി ലോറയാണ് മരിച്ചത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന കൈത്തോക്ക് കുട്ടി എടുത്തു കളിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതിനിടെ തോക്കില്‍ നിന്ന് കുട്ടി അബദ്ധത്തില്‍ വെടിയുതിയുര്‍ക്കുകയായിരുന്നു. തനിക്ക് വെടിയേറ്റ കാര്യം ലോറ തന്നെയാണ് പോലീസിനെയും ഭര്‍ത്താവിനെയും അറിയിച്ചത്. ഇതിനു പിന്നാലെയാണ് മരണം.

 

Latest News