ലഖ്നൗ- ഉത്തർപ്രദേശിലെ വാരണാസി നഗർ നഗരസഭയുടെ ഫേസ് ബുക്ക് പേജിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നഗരസഭാ അധികൃതർ പറഞ്ഞു. പേജിൽ അനാവശ്യ ഉള്ളടക്കം പോസ്റ്റ് ചെയ്ത അജ്ഞാതർക്കെതിരെയാണ് എഫ്‌ഐആർ ഫയൽ ചെയ്തതെന്ന് വാരണാസി നഗർ നഗരസഭ ട്വിറ്ററിൽ അറിയിച്ചു. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കുറ്റവാളികൾക്കെതിരെ നിയമപരമായ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസബ ട്വീറ്റിൽ പറഞ്ഞു.