ബംഗളൂരു- കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ അബ്ദുന്നാസര്‍ മഅദനി കേരളത്തിലേക്ക് വരുന്നു. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍നിന്നുള്ള വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കും. കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ ഏഴിന് മടങ്ങും. നേരെത്തെ കേരളത്തിലേക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും കർണാടക സർക്കാർ മുന്നോട്ടുവെച്ചിരുന്ന പോലീസ് ചെലവ് വഹിക്കാൻകഴിയാത്തത്തിനെ തുടർന്നു യാത്ര വേണ്ടെന്നു വെച്ചിരുന്നു.