പറ്റ്ന: നിര്‍മാണം പുരോഗമിക്കുകയായിരുന്ന പാലത്തിന്റെ തൂണ് തകര്‍ന്നു വീണു. മൂന്നാഴ്ച മുമ്പും ഇതേ രീതിയില്‍ പാലം തകര്‍ന്നിരുന്നു.
കിഷ്ന്‍ഗഞ്ച് ജില്ലയില്‍ മെച്ചി നദിക്കു കുറുകെ നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ദേശിയ പാത 327ല്‍ കിഷന്‍ഗഞ്ചിനെയും കതിഹാറിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.