ബംഗളൂരു-സ്വത്ത് തർക്കത്തിന്റെ പേരിൽ കന്നഡ നടി ശ്യാമള ദേവി (67) മകൻ നിതിൻ എസ് ഗൗഡയ്ക്കും മരുമകൾക്കുമെതിരെ മർദനവും പീഡനവും ആരോപിച്ച് പോലീസിൽ പരാതി നൽകി. മകന്റെ വിവാഹം കഴിഞ്ഞ ശേഷം വീട് തങ്ങളുടെ പേരിലേക്ക് മാറ്റാൻ ദമ്പതികൾ തന്നെ പീഡിപ്പിക്കാൻ തുടങ്ങിയെന്ന് ശ്യാമള ആരോപിച്ചു. പാത്രങ്ങൾ ഉപയോഗിക്കാൻ പേലും തനിക്ക് അനുവാദമില്ലെന്നും താൻ ഉടൻ മരിക്കാൻ അവർ ശപിക്കുകയാണെന്നും ശ്യാമള ദേവി നൽകിയ പരാതിയിൽ പറയുന്നു.