ന്യൂദൽഹി- ദുബായിലേക്ക് പുറപ്പെട്ട നടി ആലിയ ഭട്ടും (Alia Bhatt) ഭർത്താവ് രൺബീർ കപൂറും(Ranbir Kapoor)എയർപോർട്ടിൽ വെച്ച് നടത്തിയ കമന്റ് വൈറലാക്കി സോഷ്യൽ മീഡിയ. രൺബീർ കപൂറിന്റെ എയർപോർട്ട് ലുക്കിനെ അഭിനന്ദിച്ച ഫോട്ടോഗ്രാഫർമാരോടുള്ള ആലിയ ഭട്ടിന്റെ പ്രതികരണമാണ് ഇന്റർനെറ്റിൽ ചർച്ച വിഷയമായത്.
വ്യാഴാഴ്ച രാവിലെയാണ് വിമാനത്താവളത്തിൽ ആലിയ ഭട്ടും രൺബീർ കപൂറും ഒരുമിച്ചെത്തിയത്. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ഇരുവരും എയർപോർട്ടിന് പുറത്ത് നിലയുറപ്പിച്ച ഫോട്ടോഗ്രാഫർമാർക്കുമുന്നിൽ പോസ് ചെയ്തു. അതിനിടയിൽ നൈസ് ലുക്ക് എന്നു വിളിച്ചു പറഞ്ഞ പാപ്പരാസികളോട് കിസ്‌ക ലുക്ക് (ആരുടെ ലുക്ക്)" എന്ന് രൺബീർ കപൂർ തമാശയായി ചോദിക്കുകയായിരുന്നു. പാപ്പരാസികൾ നടന് മറുപടിയായി "ആപ്ക (നിങ്ങളുടെ) എന്ന് വിളിച്ചു. ഉത്തരം രൺബീറിനെ ചിരിപ്പിച്ചെങ്കിലും ഭാര്യ ആലിയ ഭട്ടിനെ അത്ഭുതപ്പെടുത്തി. "ഔർ മേരാ (എന്റെയോ)? എന്നായിരുന്നു നടിയുടെ ചോദ്യം. ദോനോ കാ (നിങ്ങളുടെ രണ്ടുപേരുടേയു) എന്നു പറഞ്ഞുകൊണ്ട് പാപ്പരാസികൾ പ്രശ്നം പരിഹരിക്കുകയായിരുന്നു.