കൊച്ചി- സിനിമാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് മലയാള ചിത്രം കിംഗ് ഓഫ് കൊത്തയിലെ രാജാവിന്റെ വരവറിയിച്ച് പുതിയ പോസ്റ്റര്‍ റിലീസായി. ഓണത്തിന് തിയേറ്ററുകളിലേക്കെത്തുന്ന മാസ്സ് എന്റര്‍ടൈനറിന്റെ സംവിധാനം അഭിലാഷ് ജോഷിയാണ്.
ഇരുട്ട് വീണ വഴിയില്‍ കാറിന്റെ മുകളില്‍ ഇരിക്കുന്ന ദുല്‍ഖറിനെയാണ് പോസ്റ്ററില്‍ വ്യക്തമാകുന്നത്. കിംഗ് ഈസ് അറൈവിങ് സൂണ്‍ എന്ന വാക്കുകളിലൂടെ ദുല്‍ഖറിന്റെ അവതാരപ്പിറവിക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടന രംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.
നിമീഷ് രവി ഛായാഗ്രഹണവും അഭിലാഷ് എന്‍. ചന്ദ്രന്‍ സ്‌ക്രിപ്റ്റും ശ്യാം ശശിധരന്‍ എഡിറ്റിംഗും നിര്‍വഹിച്ച കിംഗ് ഓഫ് കൊത്ത നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രതീഷ് ശേഖറാണ് പി. ആര്‍. ഒ.