മിസോറാം- രണ്ട് മാസത്തോളമായി വംശീയ കലാപം രൂക്ഷമായ മണിപ്പൂരിൽ ഇന്ന് വൈകുന്നേരം നടന്ന ബോംബ് സ്‌ഫോടനത്തിൽ മൂന്ന് സാധാരണക്കാർക്ക് പരിക്കേറ്റു. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ അക്രമം നടന്ന പ്രദേശങ്ങളിലൊന്നായ ബിഷ്ണുപൂരിലെ ക്വാക്തയിലെ ഒരു കലുങ്കിന് സമീപം പാർക്ക് ചെയ്തിരുന്ന എസ്യുവിയിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവിൽ ഒരാളുടെ നില ഗുരുതരമാണ്. ഡ്രൈവർ സ്‌കോർപിയോ കാർ ഉപേക്ഷിച്ച് പോകുന്നത് കണ്ടതായും വാഹനത്തിൽ ആരുമില്ലാതിരുന്നതായും സമീപവാസികൾ അറിയിച്ചു. കാറിനകത്ത് സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് നിഗമനം.