ഹൈദരാബാദ്-നടന്‍ രാം ചരണിനും ഭാര്യ ഉപാസന കൊനിഡേലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇരുവരുടെയും ആദ്യ കുഞ്ഞാണ് ഇത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2012 ജൂണ്‍ 14നാണ് രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം നടന്നത്.
കുട്ടിയെ വരവേല്‍ക്കുന്നതിന്റെ ആഘോഷത്തിലാണ് ചിരഞ്ജീവിയും കുടുംബവുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശുഭ മുഹൂര്‍ത്തത്തിലാണ് കുഞ്ഞ് പിറന്നതെന്ന് ചിരഞ്ജീവി പ്രതികരിച്ചു. കുഞ്ഞിനെ കാണാന്‍ അല്ലു അര്‍ജുനും ഭാര്യ സ്‌നേഹയുമെത്തിയ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സംരംഭകയും അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് റെഡിയുടെ ചെറുമകളുമായ ഉപാസനയും രാം ചരണും പ്രസവത്തിന് മുന്‍പ് അപ്പോളോ ആശുപത്രിയില്‍ എത്തുന്നതിന്റെ വീഡിയോകള്‍ ഇതിനോടകം പുറത്തുവന്നിരുന്നു.2022 ഡിസംബറിലാണ് ദമ്പതികള്‍ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്ന് അറിയിച്ചത്. പ്രജ്വല ഫൗണ്ടേഷനിലുള്ളവര്‍ കൈ കൊണ്ട് കുഞ്ഞിന് വേണ്ടി ഉണ്ടാക്കിയ തൊട്ടിലിന്റെ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു