പാരീസ്- സൗദി അറേബ്യ ആതിഥ്യമരുളുന്ന വേള്‍ഡ് എക്സ്പോയിലേക്ക് രാജ്യമോ വംശമോ ലിംഗഭേദമോ പരിഗണിക്കാതെ എല്ലാവരെയും റിയാദിലേക്ക് സ്വാഗതം ചെയ്യുമെന്ന് യു.എസിലെ സൗദി അംബാസഡര്‍ റീമ ബിന്ത് ബന്ദര്‍ അല്‍ സൗദ് പറഞ്ഞു.
എക്സ്പോ 2030 ക്ക് മാത്രമായി പ്രത്യേക പ്രവേശന വിസ ഏര്പ്പെടത്തുമെന്നും അവര്‍ പറഞ്ഞു.
പാരീസില്‍ എക്സ്പോ 2030 ന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റീമ രാജകുമാരി.
എല്ലാ സന്ദര്‍ശകരെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുമെന്നും റിയാദ് എക്സ്പോയില്‍ വെര്‍ച്വല്‍ സന്ദര്‍ശകരുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എക്സ്പോയുടെ ഏറ്റവും മികച്ച പതിപ്പ് അവതരിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രാജ്യമോ വംശമോ ലിംഗഭേദമോ പരിഗണിക്കാതെ എല്ലാവരെയും റിയാദിലേക്ക് സ്വാഗതം ചെയ്യുകയാണ് റീമ രാജകുമാരി പറഞ്ഞു.